കോവളം സ്പായില്‍ വെച്ച് പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് പൊലീസ്. തമിഴ്‌നാട് പൊലീസിന് ഉടന്‍ പെണ്‍കുട്ടിയെ കൈമാറില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ തീരുമാനം അറിയിച്ചത്. പതിനാറുകാരിക്ക് സ്പായില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമാണ്. കുട്ടിയെ കൗസലിംഗിന് വിധേയമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു. ഈ നിലയില്‍ മൊഴിയെടുപ്പ് നടത്താനാകില്ലെന്നും അന്വേഷസംഘം ചൂണ്ടിക്കാട്ടി. ഇതോടെ തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് പൊലീസ് സംഘം തിരികെ പോവുകയായിരുന്നു.കോവളത്തെ കേസ് വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തയാഴ്ച കുട്ടിയെ തെളിവെടുപ്പിനായി തമിഴ്‌നാട് പൊലീസിന് നല്‍കും. സിഡബ്ല്യുസി അനുമതിക്കായി തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് തമിഴ്‌നാട് രേഖപ്പെടുത്തിയിരുന്നു.
കോവളം സ്പാ കേസ്: പെൺകുട്ടിയെ തമിഴ്നാട് പൊലീസിന് ഉടൻ കൈമാറില്ലെന്ന് അന്വേഷണ സംഘം

