ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പ്; അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സര്‍ക്കാര്‍


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമതയും പ്രായോഗിക നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) നടപ്പാക്കാനാണ് തീരുമാനം.നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള (On-the-Job Training) അവസരം ലഭിക്കും.


Leave a Reply

Your email address will not be published. Required fields are marked *