‘വിചാരണയ്ക്ക് കാത്തുനിൽക്കേണ്ട, ലൈസൻസ് ഉടൻ റദ്ദാക്കണം!’ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ഹൈക്കോടതി


മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിചാരണ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിക്കാം. പ്രാഥമിക തെളിവുകളുണ്ടെങ്കിൽ ലൈസൻസിങ് അതോറിറ്റി അടിയന്തരമായി ഇടപെടണം.ലൈസൻസ് റദ്ദാക്കാനുള്ള അധികാരം അധികൃതർ ഉപയോഗിക്കുന്നത് അപൂർവമായി മാത്രമെന്നതിൽ ആശങ്കയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കൽ ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങളിൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. കുന്നംകുളത്ത് മദ്യപിച്ച് കാർ ഓടിച്ച് ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശങ്ങൾ. പ്രതിയുടെ ലൈസൻസും അനുബന്ധ രേഖകളും ഉടൻ ലൈസൻസിങ് അതോറിറ്റിക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് കോടതി നിർദ്ദേശിച്ചു.


Leave a Reply

Your email address will not be published. Required fields are marked *