എം.ആര്‍.ബൈജുവിനെ ചോദ്യംചെയ്യാന്‍ വീണ്ടും വിളിപ്പിച്ചു; വിധി വന്നിട്ട് ഹാജരാകാമെന്ന് മറുപടി


ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും വിളിപ്പിച്ച് എസ്.ഐ.ടി. ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചോദ്യംചെയ്യലിന് ചെയര്‍മാന്‍ ഹാജരായില്ല. ഹൈക്കോടതി അന്തിമവിധി വന്നിട്ട് ഹാജരാകാമെന്ന് മറുപടി. നേരത്തെ ചെയർമാനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ.അതേസമയം, അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം പരീക്ഷാ കൺട്രോളർക്ക് ഹാജരാകാനുള്ള സമയം മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിയിട്ടുണ്ട്. അന്വേഷണസംഘം മൂന്ന് മണിക്കൂറോളമാണ് സെക്രട്ടറി സാജു ജോർജിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ആ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.


Leave a Reply

Your email address will not be published. Required fields are marked *