ചികിത്സാ പിഴവിനെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. കൊല്ലം പന്മന സ്വദേശി വേണുവിൻ്റെ കുടുംബമാണ് നീതി തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥയെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് വേണു മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്ന കണ്ടെത്തലിൽ ഒരുവർഷത്തിനിപ്പുറവും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാര്യ .വീഴ്ച സമ്മതിച്ച ആരോഗ്യ വകുപ്പ് ആർക്കെതിരെയും നടപടി എടുത്തില്ല. കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്നും സിന്ധു ആവശ്യപ്പെട്ടു. വേണുവിനെ ആദ്യമെത്തിച്ച സിഎച്ച്സി, കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ അനാസ്ഥ സമ്മതിക്കുന്നതായിരുന്നു ഡിഎംഇ നിയോഗിച്ച നാലംഗ സമിതിയുടെ കണ്ടെത്തൽ
ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

