റോ‍ഡ്‍ അടച്ച് ദീപാവലി റീല്‍സ്; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു


തമിഴ്നാട് നേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്.തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവവത്തില്‍ മദ്യലഹരിയിലായിരുന്ന നാല് യുവാക്കളെ തേനി പൊലീസ്ത അറസ്റ്റ് ചെയ്തിട്ടുണ്ട്.മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസായി ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാർ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ സംഘം പൊലീസുകാരനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൂട്ടം ചേർന്ന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സെന്തിൽകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ നാലുപേരെ പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *