കണ്ണൂർ : തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടുകിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ തലശ്ശേരി പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ കാനിങ് 1 പാരഗ്നസ് ഗോളാബാരി നൂർ ആലം സർദാർ ആണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടുകിലോ കഞ്ചാവാണ് തലശ്ശേരി ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.