• Sun. Sep 29th, 2024
Top Tags

പരസ്യം പാടില്ലെന്ന് ഹൈക്കോടതി; കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ അപ്പീൽ നൽകി

Bydesk

Dec 13, 2022

കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ. ഉത്തരവ് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.ആർ.ടി.സി പരസ്യം നൽകുന്നതെന്നും അപ്പീലിൽ പറയുന്നു.പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി വ്യവസായത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും ശരിയായ പഠനമില്ലാതെയാണ് ഉത്തരവെന്നും കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞു.ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ.എസ്.ആർ.ടി.സി ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രീം കോടതി വിധിയിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതെന്ന് കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രശ്നങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടൽ അംഗീകരിക്കുമ്പോഴും സാമൂഹിക സേവനമെന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ.എസ്.ആർ.ടി.സിക്ക് ഇത്തരം ഉത്തരവുകൾ തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *