• Fri. Sep 20th, 2024
Top Tags

ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐഎം ബഹുജന ധർണ

Bydesk

Jan 31, 2023

കണ്ണൂർ: കേന്ദ്ര അവഗണനക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ തുടരുന്നു. ജില്ലയിൽ 234 കേന്ദ്രങ്ങളിലാണ് ധർണ നടക്കുന്നത്. കേരളത്തിന്റെ വികസനം തകർക്കുകയും ജനവിരുദ്ധ, വർഗീയ നയങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ,- വർഗീയ നയങ്ങൾക്കുമെതിരെയാണ് ജനകീയ പ്രതിരോധം ഉയർന്ന് വരുന്നത്.
പട്യത്ത് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പേരാവൂരിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനും എരിഞ്ഞോളി സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ, കുറ്റിയാട്ടൂർ പി വി ഗോപിനാഥ് , തിരുവങ്ങാട് എം പ്രകാശൻ മാസ്റ്റർ , ഉളിക്കൽ ടി കെ ഗോവിന്ദൻ മാസ്റ്റർ, മരുതായി കെ വി സുമേഷ് എം എൽ എ എന്നിവർ ഉദ്ഘാടനം ചെയ്തു. വലിയന്നൂരിൽ പി പുരുഷോത്തമനും തലമുണ്ടയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും ഉദ്ഘാടനം ചെയ്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *