• Thu. Sep 19th, 2024
Top Tags

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ

Bydesk

Feb 1, 2023

സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി 2020-21ലെ ​കേ​ര​ള ഫോ​റ​സ്റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്സ് റി​​പ്പോ​ർ​ട്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 8017 ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും 88 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​കെ​യു​ള്ള മ​ര​ണ​ത്തി​ൽ 52ഉം ​പാ​മ്പു​ക​ടി​യേ​റ്റാ​ണ്. 27 ആ​ളു​ക​ൾ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

 

സ്റ്റേ​ൺ സ​ർ​ക്കി​ളി​ലാ​ണ് (പാ​ല​ക്കാ​ട്) ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്, 34. ക​ണ്ണൂ​ർ സ​ർ​ക്കി​ളി​ൽ 27ഉം ​കൊ​ല്ല​ത്ത് 12ഉം ​തൃ​ശൂ​രി​ൽ 11ഉം ​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ 988. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം 34 പേ​ർ​ക്കും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ 146 പേ​ർ​ക്കും പ​രി​ക്കു​പ​റ്റി. ഇ​ക്കാ​ല​ള​വി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​​ക്ര​മ​ണ​ത്തി​ൽ​ കൊ​ല്ല​പ്പെ​ട്ട​ത് 400 ക​ന്നു​കാ​ലി​ക​ൾ. 141 കാ​ലി​ക​ളെ ക​ടു​വ​യും 164 കാ​ലി​ക​ളെ പു​ലി​യും കൊ​ന്നു. വ​ന്യ​ജീ​വി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച 6541 സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ൽ 2945 സം​ഭ​വ​ങ്ങ​ളി​ലും കൃ​ഷി ന​ശി​പ്പി​ച്ച​ത് ​കാ​ട്ടാ​ന. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 2.70 കോ​ടി​യും പ​രി​ക്കു​പ​റ്റി​യ​വ​ർ​ക്ക് 2.59 കോ​ടി​യും കൃ​ഷി​നാ​ശ​ത്തി​ന് 4.61 കോ​ടി​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. വ​നം​വ​കു​പ്പ് ഈ​യി​ന​ത്തി​ൽ ആ​കെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യ​ത് 104.4 കോ​ടി രൂ​പ. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ വി​വി​ധ വ​നം ഡി​വി​ഷ​നു​ക​ളി​ൽ 437.58 കി.​മി സൗ​രോ​ർ​ജ വേ​ലി​യും 23.27 കി.​മി ട്രെ​ഞ്ചു​ക​ളും സ്ഥാ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് 15 റാ​പി​ഡ് റെ​സ്​​പോ​ൺ​സ് ടീ​മു​ക​ൾ (ആ​ർ.​ആ​ർ.​ടി) പ്ര​വ​ർ​ത്തി​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന വ​ന്യ​ജീ​വി സെ​ൻ​സ​സ് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 5706 കാ​ട്ടാ​ന​ക​ളും 190 ക​ടു​വ​ക​ളു​മു​​​​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *