• Fri. Sep 20th, 2024
Top Tags

ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

Bydesk

Feb 7, 2023

കൊളച്ചേരി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. യൂത്ത്‌ കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടിന്റു സുനിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് യൂത്ത്‌ കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ സി.കെ സായൂജ് ഉത്ഘാടനം ചെയ്തു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് N V പ്രേമാനദൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രവർത്തക സമിതി അംഗം യഹിയ പള്ളിപറമ്പ ,കൊളച്ചേരി മണ്ഡലം സെക്രട്ടറി KKP ഫൈസൽ , ബാബു കപ്പണ്ണയിൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ ചേലേരി സ്വാഗതവും, വൈസ് പ്രസിഡണ്ട് റൈജു പി. വി. നന്ദിയും അർപ്പിച്ചു സംസാരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ കലേഷ് ചേലേരി രജീഷ് ചേലേരി, നവിത, അനില, കൊളച്ചേരി മണ്ഡലം ഭാരവാഹികളായ , അഖിൽ മുസ്താഹ്സിൻ എന്നിവർ നേതൃത്വം നല്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *