പാട്യം ∙ മുതിയങ്ങ കളരി താഴെയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ കാർ ഡ്രൈവർ ചീരാറ്റ കുന്നിന് താഴെയിലെ ഷാനിദിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ചെറുവാഞ്ചേരിയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന പ്രിൻസ് ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ ഏതാനും യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു. അപകടത്തെത്തുടർന്ന് ഇതു വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.