മട്ടന്നൂർ ചാവശ്ശേരി പറമ്പിൽ കാട് പിടിച്ച എട്ടേക്കറോളം സ്ഥലത്ത് തീപ്പിടിച്ചു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
നെല്ലിക്കുന്ന് കലാഗ്രാമത്തിൽ മിച്ചഭൂമിയായ എട്ടേക്കർ സ്ഥലത്തും തീപ്പിടിത്തം ഉണ്ടായി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന തീയണച്ചു.
സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ സുരേന്ദ്ര ബാബു, ഓഫീസർമാരായ പ്രവീൺ കുമാർ, ആദർശ്, സുമിത്, മിഥുൻ, ഹോം ഗാർഡുമാരായ സുരേന്ദ്രൻ, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.