തിരുവനന്തപുരം∙ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കിഫ്ബി വഴി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു ലഭിച്ചത് 6000 കോടിയോളം രൂപയുടെ പദ്ധതികള്‍. വിവിധ ജില്ലകളിലായി 218 പദ്ധതികളാണ് പത്തു വര്‍ഷത്തിനിടയില്‍ ഊരാളുങ്കലിന് നല്‍കിയത്. വര്‍ഷങ്ങള്‍ക്കു ശേഷവും ഇതില്‍ പകുതിയോളം പദ്ധതികള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 114 പദ്ധതികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 104 കരാറുകളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയോ നിര്ത്തലാക്കുകുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്തു. പത്തു വര്‍ഷം കഴിഞ്ഞിട്ടും ഏതാണ്ട് 3600 കോടിയോളം രൂപയുടെ നിര്‍മാണങ്ങളാണു പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ പൂര്‍ത്തിയാകാത്ത അമ്പതോളം പദ്ധതികള്‍ക്ക് കരാര്‍ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. നാല്പതെണ്ണത്തിലും 30 ശതമാനത്തില്‍ താഴെ മാത്രമാണു പദ്ധതിയുടെ പുരോഗതി. വയനാട്, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ പ്രധാനപ്പെട്ട റോഡുകളുടെയും ആശുപത്രികളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളാണ് മുടങ്ങിയത്.ആറായിരം കോടിയോളം രൂപയുടെ കരാറുകള്‍ കിഫ്ബി വഴി ഊരാളുങ്കലിനു കിട്ടിയതിനെക്കുറിച്ചും നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി വഴി 12,240 കോടി രൂപയ്ക്കു കണ്ണൂര്‍ ജില്ലയില്‍ 4896 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും.
10 വര്‍ഷം, കിഫ്ബി വഴി ഊരാളുങ്കലിന് 6000 കോടിയുടെ പദ്ധതികള്‍; പൂര്‍ത്തിയായത് പകുതിയോളം മാത്രം

