പുലർച്ചെ മൂന്ന് മണിവരെ മദ്യപാനവും ഡിജെ പാർട്ടിയും; കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസ്


കൊച്ചിയിൽ പരസ്യം നൽകി മദ്യപാന പാർട്ടി സംഘടിപ്പിച്ചതിൽ ആഡംബര ഹോട്ടലിനെതിരെ പോലീസ് കേസ്. കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെയാണ് നടപടി. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടതായാണ് കണ്ടെത്തൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഹോട്ടലിൽ ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. പബ്ബുകളിൽ രാത്രി 11 മണിവരെയാണ് ഡിജെ പാർട്ടികൾക്ക് അനുമതിയുള്ളത്. എന്നാൽ ഈ സമയപരിധി മറികടന്ന് പുലർച്ചെ മൂന്ന് മണിവരെ പാർട്ടി തുടർന്നെന്നാണ് ആരോപണം. പോലീസ് ഉദ്യോഗസ്ഥർ വേഷം മാറി ഹാളിനുള്ളിൽ പ്രവേശിച്ചാണ് പരിശോധന നടത്തിയത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസെടുത്തത്.


Leave a Reply

Your email address will not be published. Required fields are marked *