• Fri. Sep 20th, 2024
Top Tags

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി: സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും നടത്തി

Bydesk

Feb 21, 2023

ഇരിക്കൂർ: കേന്ദ്രഗവൺമെന്റ് നിർദ്ദേശിച്ച പ്രകരം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പിഎംപോഷൻ സോഷ്യൽ ഓഡിറ്റ് നടപടികൾ കിലയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്നു വരികയാണ്. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ക്ലസ്റ്റർ 2ൽ ഉൾപ്പെട്ട 5 സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച് പബ്ലിക് ഹിയറിംഗ് നടത്തി.

 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക്ക് ഹിയറിങ്ങ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി .നസിയത്ത് ടീച്ചറുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിo ഗ് കമ്മറ്റി അംഗം ടി.പി.ഫാത്തിമ, മെമ്പർ എം.വി.മിഥുൻ എന്നിവർ സംസാരിച്ചു. കില സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർ കെ. വിലാസിനി സ്വാഗതം പറഞ്ഞു ദേശ മിത്രം ചേടിച്ചേരി, പട്ടുവം വാണീവിലാസം, റഹ്മാനിയ ഓർഫനേജ്, കമാലിയ മദ്രസ ,ജി എച്ച് എസ് എസ് ഇരിക്കൂർ, എന്നീ സ്കൂളുകളിലെ സോഷ്യൽ ഓഡിറ്റർമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. നൂൺ മീൽ ഓഫീസർ രാജേഷ് ബാബു. കൃഷി ആഫീസർ ജിൻസി എംഎം എന്നിവർ മുപടി പ്രസംഗം നടത്തി. വാണി വിലാസം എച്ച്.എം കെ.ബി. ബാബു റിപ്പോർട്ട് സമാഹരണം നടത്തി നടത്തി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *