• Fri. Sep 20th, 2024
Top Tags

മൊബെലിൽ യാത്രക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ വിരുതൻ പിടിയിൽ

Bydesk

Feb 23, 2023

തളിപ്പറമ്പ്.ബസ് യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബെൽ ഫോണിൽ പകർത്തിയ വിരുതൻ അറസ്റ്റിൽ .പ ന്യന്നൂർ ചമ്പാട്ടെ ചങ്ങരോളി വീട്ടിൽ ശ്രീജിത്തിനെ (44) യാണ് എസ് ഐ.പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. പരിയാരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രി 7.13 ഓടെ കെ.എൽ.59. എം. 3434 നമ്പർ സ്വകാര്യ ബസിൽ തളിപ്പറമ്പിന് സമീപത്തായിരുന്നു സംഭവം.

ബസ് യാത്രക്കാരിയായ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശിനിയായ ഭർതൃമതിയായ 28 കാരിയുടെ ദൃശ്യമാണ് മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് പ്രതി മൊബെൽ ഫോണിൽ പകർത്തിയത്. യുവതിബഹളം വെച്ചതിനെതുടർന്ന് യാത്രക്കാരുടെ സഹായത്തോടെ തളിപ്പറമ്പ് പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *