• Fri. Sep 20th, 2024
Top Tags

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

Bydesk

Feb 23, 2023

ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ബന്ദു സൂര്യയെയാണ്(22) കഴിഞ്ഞ ദിവസം വനിത എസ് ഐ മീന കാലില്‍ വെടിവച്ച് വീഴ്ത്തിയത്.ഇന്നലെ രാവിലെയാണ് അയനാവരം സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.കാലില്‍ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈയിലും പരുക്കേറ്റ കോണ്‍സ്റ്റബിള്‍മാരും ചികിത്സയിലാണ്. കവര്‍ച്ച, എസ്‌ഐക്ക് നേരെ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *