• Fri. Sep 20th, 2024
Top Tags

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാല് പേർക്ക് പരിക്ക്

Bydesk

Mar 11, 2023
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മൂന്ന് പേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുക ആയിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിർമിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് പരാതിയുണ്ട്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *