• Fri. Sep 20th, 2024
Top Tags

താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

Bydesk

Mar 15, 2023

താമരശ്ശേരി : ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *