• Fri. Sep 20th, 2024
Top Tags

വീട്ടിൽ നിന്നും 21 പവൻ മോഷണം പോയി

Bydesk

Mar 28, 2023

തളിപ്പറമ്പ്‌: വീട്ടുകാർതാമസിക്കുന്നതിനിടെ കിടപ്പുമുറികളിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി.കൂവേരിഞണ്ടമ്പലത്തെ പരേതനായ അബ്ദുൾ അസീസിൻ്റെ ഭാര്യ ഓലിയൻ്റകത്ത് സുഹറ (48)യുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.വീട്ടുകാർ താമസിച്ചു വരുന്നതിനിടെ ഫെബ്രവരി 23 നും മാർച്ച് 26നുമിടയിലുള്ള ദിവസങ്ങളിലാണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്.രണ്ടു മുറികളിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ ആരോ തുറന്നെടുത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. മോഷണം പോയ ആഭരണങ്ങൾക്ക്ഒമ്പത് ലക്ഷം രുപ വില വരും.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *