• Fri. Sep 20th, 2024
Top Tags

കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഹോട്ടലിലേക്ക് കയറി 2 പേർക്ക് പരുക്ക്

Bydesk

Apr 3, 2023

ഇരിട്ടി∙ ജബ്ബാർ കടവിൽ കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഹോട്ടലിലേക്ക് കയറി 2 പേർക്ക് പരുക്ക്. ഊവ്വാപള്ളി സ്വദേശികളായ ഷാജി, ഹരിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ ആയിരുന്നു അപകടം.

കരിയാൽ ഭാഗത്ത് നിന്നും ഇരിട്ടി റൂട്ടിലേക്ക് കയറിയ കാർ പേരാവൂർ ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടം. പരുക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *