ചെമ്പേരി മിഡിലക്കയം ഇടവകയിലെ മേരി തോമസ്(45) ഇലഞ്ഞിമറ്റത്തിന് മൾട്ടിപ്പിൾ സ്ലിറോസിസ് എന്ന അസുഖം ആണ് .തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് ഇത്.ഈ രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിന് പുറമേയായി ഉണ്ടാവുന്ന ചെറിയ കുരുക്കൾ പൊട്ടി ശരീരം തളർന്ന് കിടപ്പിലാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മേരി കൂലി പണിയെടുത്ത് കൊണ്ടിരുന്ന സ്ഥലത്ത് കുഴഞ്ഞുവീഴുകയും പല ഹോസ്പിറ്റൽ മാറിമാറി നടത്തിയ ടെസ്റ്റുകളിൽ കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിൽ നിന്നാണ് മൾട്ടിപ്പിൾ സ്ലിറോസിസ് ആണ് അസുഖം എന്ന് കണ്ടെത്തിയത്.
പ്രായമായ അമ്മയും സഹോദരിയും മേരിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം . ഇവർക്ക് സ്വന്തമായി വീടില്ലാത്തതിനാൽ വാടകക്കാണ് താമസിക്കുന്നത്.മേരിയുടെ ഈ രോഗത്തിന് ചികിത്സയ്ക്കായും രോഗം കണ്ടെത്തുന്നതിനുമായി രണ്ട് ലക്ഷം രൂപയോളം ചിലവായി.സഹോദരി കൂലിപ്പണി എടുത്ത് കിട്ടുന്ന തുകയും ഉദാരമതികളായ പല ആളുകളുടെയും സഹായത്താലുമാണ് ഇതു വരെ ചികിത്സാ ചെലവുകളൾ നടന്നത്.
മേരിയുടെ ഈ അസുഖത്തിന് ആറുമാസം കൂടുമ്പോൾ 25,000 രൂപയുടെ ഒരു ഇഞ്ചക്ഷൻ എടുക്കാൻ ആണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.ആറുമാസം കൂടുമ്പോൾ ഈ ഇഞ്ചക്ഷൻ എടുക്കാൻ ഒരുതരത്തിലും സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലാണ് മേരിയും കുടുംബാംഗങ്ങളും .ഏപ്രിൽ 20ന് മുമ്പായി അടുത്ത കോഴ്സ് ഇഞ്ചക്ഷൻ എടുക്കേണ്ടതാണ്. ഈ സഹോദരിയുടെ ചികിത്സയ്ക്കായി സാധിക്കുന്ന ഒരു സാമ്പത്തികസഹായം കൊടുത്തിരുന്നെങ്കിൽ ഒരു ജീവനെ നമുക്ക് രക്ഷിക്കാൻ കഴിഞ്ഞേനെ .
കത്തോലിക്കാ കോൺഗ്രസിന്റെ ജീവകാരുണ്യ സംഘടനയായ ഹാർട്ട്ലിംഗ്സ് മേരിക്കുവേണ്ടി നിങ്ങൾ ഓരോരുത്തരോടും സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ്ഓരോരുത്തരും അവരാൽ സാധിക്കുന്ന ഒരു തുക ഹാർട്ട് ലിംഗ്സ് ജീവകാരുണ്യ പ്രവർത്തകനായ മാർട്ടിൻ ജോസഫ് കണ്ണേഴത്തിന്റെ ഗൂഗിൾ പേ നമ്പറിലേക്ക് അയച്ചുകൊടുത്തു മേരിയുടെ ജീവൻ നിലനിർത്തുന്നതിനായി സഹായിക്കണമേ എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.🙏🙏
എന്ന് ,
റവ.ഡോ: ജോർജ് കാഞ്ഞിരക്കാട്ട്(ചെമ്പേരി ഫൊറോന വികാരി)
ഫാ:ഫിലിപ്പ് ഇരുപ്പക്കാട്ട്(കത്തോലിക്ക കോൺഗ്രസ് ചെമ്പേരി മേഖല ഡയറക്ടർ)
ജിമ്മി ആയിത്തമറ്റം(കത്തോലിക്കാ കോൺഗ്രസ് മേഖല പ്രസിഡണ്ട്)
ഷാജു വടക്കേൽ ,
ഷീബ തെക്കേടത്ത്,
തങ്കച്ചൻ വെണ്ണായ പള്ളിയിൽ(ഹാർട്ട് ലിങ്ക് സ് ചെമ്പേരി മേഖല കോഡിനേറ്റേഴ്സ്)
ഗൂഗിൾ പേ നമ്പർ.9562511950
മാർട്ടിൻ ജോസഫ്
Account Number :Martin Joseph
A/C No. 67076879948
IFS:SBIN0070894.
Chemperi Branch 🙏