• Fri. Sep 20th, 2024
Top Tags

വന്ദേ ഭാരത് കുതിക്കാൻ ഒരുങ്ങുന്നു; കെ–റെയിൽ മഞ്ഞക്കുറ്റികൾ അനാഥം

Bydesk

Apr 17, 2023

പഴയങ്ങാടി∙  സിൽവർ ലൈൻ, വന്ദേ ഭാരത് ട്രെയിൻ വിവാദം വീണ്ടും സജീവമാകുമ്പോൾ കേരളത്തിൽ ആദ്യമായി പിഴുതെറിഞ്ഞ സിൽവർ ലൈൻ സർവേ കല്ല് മാടായിപ്പാറയിൽ അനാഥമായി കിടക്കുന്നു. മാടായിപ്പാറയിലെ കിഴക്കൻ ചെരുവിലൂടെ സിൽവർ ലൈൻ പാത കടന്ന് പോകാനായി എരിപുരം എബിസി കവല മുതൽ നടക്കു താഴെ വരെ സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ മാടായിപ്പാറയിലെ പാറക്കുളത്തിന്  അരികിലും സർവേ കല്ല് സ്ഥാപിച്ചിരുന്നു.

ഇവിടത്തെ കല്ലാണ് ആദ്യമായി പിഴുതെറിഞ്ഞതായി കാണപ്പെട്ടത്. പിന്നീട് പാറയിലെ തന്നെ എട്ട് സർവേ കല്ലുകൾ പിഴുതുമാറ്റി റോഡരികിൽ വച്ച് റീത്ത് വച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവ പഴയങ്ങാ‍ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. എന്നാൽ കേരളത്തിൽ ആദ്യം പിഴുതെറിഞ്ഞ സർവേ കല്ല്  ഇന്നും അനാഥമായി കിടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *