തലശ്ശേരി / ഇരിട്ടി : തലശ്ശേരി അതിരൂപത കെസിവൈഎം – ന്റെ നേതൃത്വത്തിൽ കുന്നോത്ത് ഫൊറോനയിലെ പാലത്തുംകടവിൽ വച്ച് കാടോരം എന്ന പേരിൽ ത്രിദിന പ്രകൃതി സഹവാസ ക്യാമ്പ് നടത്തി. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നായി നൂറോളം യുവജനങ്ങൾ പങ്കെടുത്തു.
ഉത്തരവാദിത്വ ബോധത്തോടെ പ്രകൃതിയോട് ഇഴകി ചേരുവാനും സൗഹൃദം സൂക്ഷിക്കുവാനും ക്യാമ്പിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ് യുവജനങ്ങൾ പ്രതിജ്ഞ എടുത്തു.
ക്യാമ്പിന്റെ ഉദ്ഘാടനം ശ്രി നെറ്റിൽ പനത്തടി നിർവഹിച്ചു. അതിരൂപതാ പ്രസിഡണ്ട് ചിഞ്ചു വട്ടപ്പാറ ഡയറക്ടർ ജിൻസ് കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാദർ ജിന്റോ പന്തലാനിക്കൽ പ്രസിഡണ്ട് ആൻഡേഴ്സൺ മേച്ചരിക്കുന്നേൽ, പാലത്തുംക്കടവ് കെ സി വൈ എം പ്രസിഡന്റ് അഡോൺ ബെസ്റ്റി അതിരൂപത , ഫൊറോന ഭാരവാഹികൾ പാലത്തുംക്കടവ് ഇടവകയിലെ യുവജനങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.