• Fri. Sep 20th, 2024
Top Tags

എഐ ക്യാമറ പേടി: നിയമ ലംഘനങ്ങൾ കുറഞ്ഞു, പിഴ ചുമത്തില്ലെന്ന് അറിഞ്ഞതോടെ വീണ്ടും കൂടി

Bydesk

Apr 23, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതി‍ഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

മെയ് 19 വരെ വാണിംഗ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിൽ ധാരണയില്ല. പ്രതിദിനം ലക്ഷക്കണക്കിന് പേർക്ക് നോട്ടീസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളി. ഒരു നിയമ ലംഘംനം ക്യാമറയിൽപ്പെട്ടാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടർന്ന് നോട്ടീസ് തപാലിൽ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി.  കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എസ്എംഎസ് അയച്ചാൽ പിഴ ചുമത്തേണ്ടി വരും. അതുകൊണ്ടു തന്നെ എന്തു വേണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *