• Fri. Sep 20th, 2024
Top Tags

‘ബിഷപ്പുമാർ പറയുന്നിടത്ത് വിശ്വാസികൾ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു’: ഗീവർഗീസ് മാർ കൂറിലോസ്

Bydesk

Apr 26, 2023

കൊച്ചി: ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും നമ്മുടെ രാജ്യത്ത് എല്ലാവരെയും പോലെ സഭാ അധ്യക്ഷൻ മാർക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രസക്തമാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘നമ്മുടെ രാജ്യത്ത് എല്ലാവരെയും പോലെ സഭാ അധ്യക്ഷൻ മാർക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളു. അവർക്ക് സ്വാധീനവും നിയന്ത്രണവു മുള്ള ഏക വോട്ടും അതു മാത്രമാണ്. ബിഷപ്പുമാർ പറയുന്നിടത്ത് വിശ്വാസികൾ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയി…! അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും’

തിങ്കളാഴ്ച രാത്രിയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ(മലങ്കര കത്തോലിക്കാ സഭ), ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), ജോസഫ് മാര്‍ ഗ്രിഗോറിയോസ്(യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാര്‍ ഔഗിന്‍ കുര്യാക്കോസ്(കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *