• Thu. Sep 19th, 2024
Top Tags

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചസംഭവം: ബാറ്ററിയിലെ ലിഥിയം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് സംഭവിച്ച രാസമാറ്റം

Bydesk

Apr 26, 2023

തൃശൂര്‍: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ നടന്നത് രാസ സ്‌ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്) എന്ന് പ്രാഥമിക വിവരം. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യശ്രീയാണ് ഇന്നലെ മരണപ്പെട്ടത്.

 

അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണ്‍ ചൂടായി ബാറ്ററിയിലെ ലിഥിയം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് രാസമാറ്റം സംഭവിച്ച് പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു എന്നാണ് നിഗമനം. ഫോണിലെ ഫോറന്‍സിക് പരിശോധയ്ക്ക് പിന്നാലെയാണ് ​സ്ഫോടനം സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്.

അതേസമയം ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു. ഡിസ്‌പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. പ്രത്യക്ഷത്തില്‍ ഫോണിന് കാര്യമായ കേടുപാടുകളില്ല.

എന്നാല്‍ സ്ഫോടനത്തെ തുടര്‍ന്ന് കുട്ടിയുടെ മുഖത്തും തലയ്ക്കുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തില്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *