• Thu. Sep 19th, 2024
Top Tags

തമിഴ്നാട്ടിൽ വിവാഹ വിരുന്നിനിടെ രസത്തിൽ വീണ് കോളേജ് വിദ്യാർഥി മരിച്ചു

Bydesk

May 1, 2023

ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ കോളേജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(21) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ 23ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രങ്ങൾ എടുക്കാൻ ശ്രമിക്കവേ രസം നിറച്ച പാത്രത്തിനുള്ളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും പാർട്ട്‌ ടൈമായി ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *