• Fri. Sep 20th, 2024
Top Tags

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് : സംസ്ഥാനത്ത് വേനല്‍മഴ തുടരാന്‍ സാധ്യത

Bydesk

May 16, 2023

സംസ്ഥാനത്ത് സാധാരണ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷമുള്ള ഇടിമിന്നലും കറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.അതേസമയം ഒരിടവേളയ്‌ക്കുശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയര്‍ന്നേക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *