• Fri. Sep 20th, 2024
Top Tags

ചാലോട്-മയ്യില്‍ ഭാഗങ്ങളിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

Bydesk

May 20, 2023

മയ്യില്‍: മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

21ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും 22ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും ആണ് നിയന്ത്രണം. മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍, കതിരൂര്‍, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, ചാലോട്, മയ്യില്‍ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണമെന്ന് പോലിസ് അറിയിപ്പില്‍ വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *