ചെറുപുഴ: സഹോദരന്റെ വീട്ടിലെത്തിയ ജ്യേഷ്ഠനെ അയൽവാസി കുത്തി പരുക്കേൽപ്പിച്ചു. പൊതുപ്രവർത്തകനായ വി.ആർ.സുനിലിനെ (52) ആണു കുത്തി പരുക്കേൽപ്പിച്ചത്. സഹോദരൻ ഷാജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അയൽവാസിയാണു സുനിലിനെ കുത്തിയത്. ഇന്നലെ രാത്രി മീന്തുള്ളിയിലാണു സംഭവം.
ഷാജിയുടെ അയൽവാസിയായ പള്ളിപ്പറമ്പിൽ മനോജ് സ്വന്തം വീട്ടിൽ മദ്യപിച്ചെത്തി അക്രമം നടത്തി. ഇതേത്തുടർന്നു മനോജിന്റെ ഭാര്യയും മകളും ഷാജിയുടെ വീട്ടിൽ അഭയം തേടി. ഭാര്യയെയും മകളെയും പിൻതുടർന്നെത്തി ആക്രമിക്കാൻ ശ്രമിച്ച മനോജിനെ തടയുന്നതിനിടയിലാണു സുനിലിനു കുത്തേറ്റത്. പരിക്കേറ്റ സുനിൽ ചെറുപുഴ സഹകരണാശുപത്രിയിൽ ചികിത്സ തേടി. ചെറുപുഴ പൊലീസ് കേസെടുത്തു.