• Sat. Dec 14th, 2024
Top Tags

ഇഗ് നൈറ്റ് – 2021 , ഇന്ന് ഇരിട്ടി റെയിഞ്ചിലെ തൊട്ടിപ്പാലം നൂറുൽ ഹുദ മദ്റസ ഓഡിറ്റോറിയത്തിൽ.

Bydesk

Sep 28, 2021

ഇരിട്ടി: സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം റെയിഞ്ച് പരിധിയിലെ മദ്റസാ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി സംഗമവും മോട്ടിവേഷൻ & എക്കൗണ്ടിംഗ് ക്ലാസും 2021 സപ്തംബർ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൊട്ടിപ്പാലം നൂറുൽ ഹുദ മദ്റസ ഓപ്പൺ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും.

എസ് കെ ജെ എം  കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മൗലവി അബ്ദുസമദ് മുട്ടം പ്രോഗ്രാം ഉദ്ഘാടനം ചെയ്യും ,
എസ് കെ എം എം എ  ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ ശരീഫ് ഹാജി അധ്യക്ഷത വഹിക്കും.
ജില്ലാ എസ് കെ എം എം എ ജനൽ സെക്രട്ടറി മുഹമ്മദ് ഇബ്നു ആദം മുഖ്യ അതിഥിയാവും, ഞൊട്ടിപ്പാലം മഹല്ല് പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് ഹാജി പതാക ഉയർത്തും , കെ.പി നൗഷാദ് മുസ്ല്യാർ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും

എസ് കെ ജെ എം ഇരിട്ടിറെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി, അനുഗ്രഹ ഭാഷണം നിർവ്വഹിക്കും

എസ് കെ എം എം എ ജില്ലാ സെക്രട്ടറി നസീർ ഹാജി ചാവശ്ശേരി, റെയിഞ്ച് ജനറൽസെക്രട്ടറി കെ.എസ് അലി മൗലവി ഇരിട്ടി, തൊട്ടിപ്പാലം മഹല്ല് ഖതീബ് യൂനുസ് ലത്തീഫി, ഇരിട്ടിറെയിഞ്ച് ട്രഷറർ അബ്ദുന്നാസിർ ഹാജി പയഞ്ചേരി, അഹ്മദ് കുട്ടി ഹാജി ഉളിക്കൽ , നൂറുദീൻ പുന്നാട്, എം.മുഹമ്മദ് ബഷീർ വള്ളിത്തോട്, ടി.കെ ജലീൽ ഫൈസി കീഴ് പ്പളി ,
തൊട്ടിപ്പാലം മഹല്ല് സെക്രട്ടറി ഹസീബ് മാസ്റ്റർ, ട്രഷറർ പി.കുഞ്ഞി മുഹമ്മദ് ആശംസ നേരും.

മർഹൂം വി കെ അബ്ദുൽ ഖാദിർ മൗലവി അനുസ്മരണവും ദുആ മജ്‌ലിസിനും സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ തൊട്ടിപ്പാലം നേതൃത്വവും നൽകും .
എസ് കെ എസ് ബി വി  വായനാ വസന്തം ഇരിട്ടി റെയിഞ്ച് തല കാമ്പയിന്റെ ഭാഗമായി മദ്‌റസലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം അബ്ദു സ്വമദ് മുട്ടം നിർവ്വഹിക്കും.
എസ് കെ എസ് ബി വി പ്രസിഡണ്ട് സയ്യിദ് ഇംദാദ് തങ്ങൾ തൊട്ടിപ്പാലം ആ മുഖഭാഷണവും എസ് കെ എസ് ബി വി ഇരിട്ടി റെയിഞ്ച് ചെയർമാൻ റസാഖ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.
എസ് കെ എം എം എ ഇരിട്ടി റെയിഞ്ച് സെക്രട്ടറി സ്വാബാഹ് മാസ്റ്റർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ. സാബിർ പയഞ്ചേരി നന്ദിയും പറയും.

ഇരിട്ടി റെയിഞ്ച് പരിധിയിലെ 15 മഹല്ലുകളിൽ നിന്ന് അഞ്ച് വീതം പ്രതിനിധികൾ പങ്കെടുക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *