സജീവ് ജോസഫ് MLA നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ ഭിന്ന ശേഷിക്കാരായവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പ് ഇന്ന് ആലക്കോട് നടന്നു.
ഇരുനൂറിലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്,അതിൽ മിക്കവരും സഹായ ഉപകരണങ്ങൾക്ക് അർഹരായി എന്നുള്ളത് ഏറെ സന്തോഷം നൽകുന്നു.
807092 രൂപയുടെ വീൽ ചെയർ,ഹിയറിങ് എയ്ഡ് ,കൃതിമ കാൽ തുടങ്ങി വ്യത്യസ്ത ഉപകരണങ്ങളാണ് ഇന്ന് ക്യാമ്പിൽ വന്നവർക്ക് അനുവദിച്ചത്.
ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടേയും,നാഷണൽ കരിയർ ഫോർ ഡിഫറെന്റലി ഏബിൾഡ് തിരുവന്തപുരത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ക്യാമ്പിൽ പങ്കെടുത്ത രുക്മിണി ചേച്ചിയാണ് നിർവഹിച്ചത്.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് എസ്.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ,ബ്ലോക്ക്,
പഞ്ചായത്ത് അംഗങ്ങൾ,
സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
രണ്ടാം ഘട്ട നിർണ്ണയ ക്യാമ്പ് മെയ് 27ന് ഉളിക്കൽ വയത്തൂർ യു.പി സ്കൂളിൽ വച്ച് നടക്കും.