• Fri. Sep 20th, 2024
Top Tags

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

Bydesk

Jun 16, 2023

കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടില്‍പ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാര്‍ വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് കടിയേല്‍ക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീര്‍ത്താണ് രക്ഷനേടിയത്. കൈക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് തെരുവുനായയുടെ കടിയേറ്റത്. ആക്കല്‍ സ്വദേശി സത്യൻ തൊട്ടില്‍പാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയും തെരുവുനായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേവദാസിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *