തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്നാട് വില്ലുപുരം സ്വദേശിനി ചിന്ന പൊന്നുവാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രി ശേഖരിക്കുന്നതിനിടെയാണ് കേബിള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ഇന്സുലേഷന് ഭാഗം മുറിച്ചപ്പോള്‍ ചെറിയ ഷോക്ക് അനുഭവപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സിഗ്നല്‍ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പരിശോധന നടത്തിയതോടെയാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമം അറിയുന്നത്. മോഷ്ടിച്ചു വില്‍പ്പന നടത്തുകയായിരുന്നു ഉദ്ദേശമെന്ന് പോലീസ് കൂട്ടിചേര്‍ത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ചിന്നസേലം സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു.