• Fri. Sep 20th, 2024
Top Tags

പോക്സോ കേസില്‍ യുവാവും കൗമാരക്കാരനും പിടിയില്‍

Bydesk

Jun 17, 2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവും കൗമാരക്കാരനും പിടിയില്‍. പാപ്പിനിശേരി പഞ്ചായത്തിലെ പതിനെട്ടുകാരനെയും കൗമാരക്കാരനെയുമാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്.

2020 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുപ്പത്തിയൊന്നു വരെയുള്ള ഒരു മാസകാലയളവില്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു. ‌ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *