• Fri. Sep 20th, 2024
Top Tags

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

Bydesk

Jun 17, 2023

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. 49 വയസായിരുന്നു.സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ യുവതി മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണ കാരണം വ്യക്തമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *