• Fri. Sep 20th, 2024
Top Tags

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Bydesk

Jun 18, 2023

കണ്ണൂർ ബേബി ബീച്ചിനടുത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിനു സമീപത്തെ റോഷിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

മരിക്കുന്നതിന് മുൻപ് റോഷിത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിൻവലിച്ചെന്നും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയതായും പറയപ്പെടുന്നു. എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യാമ്പത്ത് സംസ്കരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *