പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള് കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പു തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാതയാണ് മരിച്ചത്.പനി ബാധിച്ച് മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണമാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ ഒരുവയസുകാരിയുള്പ്പെടെ നാലുപേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്.