സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പനി കേസുകളില്‍ വര്‍ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളില്‍ വര്‍ധവ് ഉണ്ടാകുമെന്ന് മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം. കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.