ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേല്‍ കെ.സി.ഏബ്രഹാമിന്റെ മകൻ അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് ബെംഗളൂരു കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. മാറത്തഹള്ളിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ സൗമിനി വിവാഹിതയാണ്. നഴ്സിങ് റിക്രൂട്മെന്റ് ഏജൻസി ഉടമയാണ് അബില്‍. 3 ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്.