രാജപുരം: ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കോടോത്തില്‍ വച്ച് നടന്ന ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ അണ്ടര്‍ 19 വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോടോത്ത് സ്കൂള്‍ ഒന്നാം സ്ഥാനം നേടി . ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കക്കാട് രണ്ടാം സ്ഥാനം നേടി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു . പി.ടി.എ വൈസ് പ്രസിഡന്റ് പി.രമേശന് അധ്യക്ഷത വഹിച്ചു. പി.ടി.എ എക്സി. അംഗം കെ.ഗംഗാധരന് , എച്ച്. എസ് സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന് എ.എം,
പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് വി.പത്മനാഭന് ,
എച്ച്.എസ്.എസ്. അധ്യാപകന് രജ്ഞിത്ത് ടി.ആര് എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ്സ് സുമതി.പി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ശ്രീലത വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. എച്ച്.എസ്.എസ് സീനിയര്‍ അസിസ്റ്റന്റ് എലിസബത്ത് അബ്രഹാം എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകന് കെ.ജനാര്ദ്ദനന് നന്ദി പറഞ്ഞു.