ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ്സംഘത്തെ കണ്ടെത്താനാകാതെ ദൗത്യസംഘം. ഏറ്റുമുട്ടൽ നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ്സംഘം എങ്ങോട്ട് നീങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കേരള വനാതിർത്തിവിട്ട് പുറത്തുപോയിട്ടില്ലെന്ന നിഗമനത്തിൽ വനത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. വനമേഖലയ്ക്കുപുറത്ത് പോലീസും പരിശോധന നടത്തുന്നുണ്ട്. കർണാടക എഎൻഎസ് സംഘം വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനാൽതന്നെ ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയില്ല. ഞെട്ടിത്തോടും പരിസരമേഖലകളും കേന്ദ്രീകരിച്ചാണ് തണ്ടർബോൾട്ടിന്റെയും എടിഎസിന്റേയും നിലവിലെ തിരച്ചിൽ.