ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. .
നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി മറിഞ്ഞത്. തോട്ടില്‍വീണ പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടെ കരയില്‍നിന്നിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപകടശേഷം ചങ്ങാടം ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചു.