റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതായി ഗതാഗത വകുപ്പ്. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താലാണ് ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. എന്നാൽ നടത്തിപ്പ് ചുമതല ഗിരീഷ് എന്ന വ്യക്തിക്കായിരുന്നു. അതേസമയം സര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ബസ് ഉടമ കെ കിഷോർ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ വ്യക്തമാക്കി.