തളിപ്പറമ്പ്. കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.ആസാം സ്വദേശി ഇസ്മയിൽ ഹുസൈനെ (27)യാണ് തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കുറുമാത്തൂർ, നെടുമുണ്ട പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ നെടുമുണ്ട യിൽ വെച്ചാണ് 20 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
റെയിഡിൽ
പ്രവൻ്റിവ് ഓഫീസർ അഷ്റഫ് എം വി, സിവിൽ എക്സൈസ് ഓഫീസ൪മാരായ ശ്രീകാന്ത് ടി.വി,സനേഷ് പി.വി, വിനീത് പി.ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.