ഉളിക്കൽ: ഉളിക്കൽ വ്യാപാരോത്സവം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 13 വരെ നീണ്ടു നിൽക്കും.
നറുക്കെടുപ്പിലൂടെ എല്ലാ മാസവും സമ്മാനങ്ങൾ നൽകും. വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.കെ. സതീശൻ അധ്യക്ഷനായി.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി ലോഗോ പ്രകാശനം ചെയ്തു. കൂപ്പൺ വിതരണ ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡൻറ് ദേവസ്യ മേച്ചേരി നിർവഹിച്ചു.
ഡോ. എം.പി. ചന്ദ്രാംഗദൻ, ബീരാൻകുട്ടി, ജോസഫ് ആഞ്ഞിലിത്തോപ്പിൽ, എ. അഹമ്മദ് കുട്ടി ഹാജി, ബാബുരാജ് ഉളിക്കൽ, കെ.എം. അബൂബക്കർ, നോബി ജോസഫ്, മുസ ഹാജി ലൗലി ജോസ് പ്രകാശ്, നിക്കോളാച്ചൻ ജോൺ എന്നിവർ സംസാരിച്ചു