തിരുവനന്തപുരം: മാർച്ച് ഏഴിന് റേഷൻ വ്യാപാരി സംഘടകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യൂനിയൻ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ച പരാജയം.വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ വ്യാപാരികളുടെ അവകാശങ്ങൾ അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി പരിഷ്കരിക്കുക, വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകാത്ത പക്ഷം സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സംഘടന നേതാക്കൾ മന്ത്രിയെ അറിയിച്ചു.