വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.